---
title: "രണ്ട് ദിവസങ്ങളിലായി വിരുന്നിനെത്തിയത് 'അണലിയും, മൂർഖനും..!' ; വീട്ടുകാർ രക്ഷപ്പെട്ടത് തലനാരിഴക്ക്"
english_title: "Thaliparamba Pokkundu House Viper Cobra Rescue Two Days"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/383383/ thaliparamba-pokkundu-viper-cobra-snake-rescue-house"
published_at: "2026-09-19T09:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aae0f6e345ad_Untitled-1_copy.jpg"
keywords: ["Thaliparamba News", "Snake Rescue Kerala", "Viper Cobra Found House"]
---

# രണ്ട് ദിവസങ്ങളിലായി വിരുന്നിനെത്തിയത് 'അണലിയും, മൂർഖനും..!' ; വീട്ടുകാർ രക്ഷപ്പെട്ടത് തലനാരിഴക്ക്

> **Lead Summary:** തളിപ്പറമ്പ പൊക്കുണ്ടിലെ വീട്ടിൽ നിന്ന് ഇന്നലെയും മിനിഞ്ഞാന്നുമായി ഉഗ്രവിഷമുള്ള രണ്ട് പാമ്പുകളെ പിടികൂടി. പൊക്കുണ്ട് ഡയറി പെട്രോൾപമ്പിന് സമീപത്തെ കെ.പി. മുസ്തഫയുടെ വീട്ടിലാണ് സംഭവം. മിനിഞ്ഞാന്ന് വൈകുന്നേരം നാല് മണിയോടെ വീട്ടിലെ വർക്ക് ഏരിയ ഭാഗത്ത് അണലിയെ കാണപ്പെടുകയായിരുന്നു. ഗ്യാസ് സിലിണ്ടറിന് പിറകിൽ ഒളിച്ചിരുന്ന നിലയിലായിരുന്നു പാമ്പ്. വീട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് വനം വകുപ്പ് റസ്‌ക്യുവറും മാർക്ക് പ്രവർത്തകനുമായ റഷീദ് നണിച്ചേരി എത്തിയാണ് പാമ്പിനെ പിടികൂടിയത്.

## Article Content

തളിപ്പറമ്പ പൊക്കുണ്ടിലെ വീട്ടിൽ നിന്ന് ഇന്നലെയും മിനിഞ്ഞാന്നുമായി ഉഗ്രവിഷമുള്ള രണ്ട് പാമ്പുകളെ പിടികൂടി. പൊക്കുണ്ട് ഡയറി പെട്രോൾപമ്പിന് സമീപത്തെ കെ.പി. മുസ്തഫയുടെ വീട്ടിലാണ് സംഭവം. മിനിഞ്ഞാന്ന് വൈകുന്നേരം നാല് മണിയോടെ വീട്ടിലെ വർക്ക് ഏരിയ ഭാഗത്ത് അണലിയെ കാണപ്പെടുകയായിരുന്നു. ഗ്യാസ് സിലിണ്ടറിന് പിറകിൽ ഒളിച്ചിരുന്ന നിലയിലായിരുന്നു പാമ്പ്. വീട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് വനം വകുപ്പ് റസ്‌ക്യുവറും മാർക്ക് പ്രവർത്തകനുമായ റഷീദ് നണിച്ചേരി എത്തിയാണ് പാമ്പിനെ പിടികൂടിയത്.

ഇന്നലെ രാത്രി പത്ത് മണിയോടെ ഇതേ വീട്ടിൽ വീണ്ടും പാമ്പിനെ കാണപ്പെടുകയായിരുനു. മുസ്‌തഫയുടെ ഭാര്യ ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടെ മൂർഖൻ പാമ്പിനെ കാണുകയായിരുന്നു. വീടിന് സമീപത്ത് റബർത്തോട്ടം സ്ഥിതി ചെയ്യുന്നുണ്ട്. ഇവിടുത്തെ കാട് വൃത്തിയാക്കിയതിനെത്തുടർന്നാണ് പാമ്പുകൾ പ്രത്യക്ഷപ്പെട്ടതെന്നാണ് കരുതുന്നത്.

English Summary: Two highly venomous snakes were captured from a house at Pokkundu in Thaliparamba on two consecutive days. The incident occurred at K.P. Mustafa's house near Pokkundu Dairy Petrol Pump. The day before yesterday around 4 pm, a viper was found in the work area behind a gas cylinder. Forest Department rescuer and Mark activist Rasheed Nanicheri captured it. Yesterday around 10 pm, a cobra was spotted again in the same house while Mustafa's wife was on a phone call. A rubber plantation is located near the house and it is believed the snakes appeared after the undergrowth there was cleared.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/383383/ thaliparamba-pokkundu-viper-cobra-snake-rescue-house)